ബെംഗളൂരു : കർണാടകയിലെ കാർവാറിലെ ഹൈടെക് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്കയെ കണ്ടെത്തി . പക്ഷിയുടെ രൂപം അസാധാരണമായി തോന്നിയതിനാൽ, സംശയം തോന്നിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ പക്ഷിയെ പിടികൂടി പരിശോധിച്ചു. പ
പരിശോധനയിൽ, ജിപിഎസ് ഉപകരണത്തിൽ “ചൈനീസ് അക്കാദമി ഓഫ് സയൻസസ്” എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തി. ചില സമയങ്ങളിൽ പക്ഷികളുടെ ചലനങ്ങൾ, ഭക്ഷണ ശീലങ്ങൾ, ദേശാടനം എന്നിവ പഠിക്കാൻ ഈ ജിപിഎസ് ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ട് .
കദംബ നാവിക താവളത്തിന് സമീപത്തു നിന്നാണ് ഈ പക്ഷിയെ പിടികൂടിയത്, അതിനാൽ ഇന്ത്യൻ നാവിക താവളത്തിൽ ചാരപ്പണി നടത്താൻ അയച്ചതായിരിക്കാമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ നവംബറിൽ ഇതേ കാർവാർ താവളത്തിൽ ജിപിഎസ് ഘടിപ്പിച്ച കഴുകനെ കണ്ടെത്തിയിരുന്നു . ഗവേഷണത്തിന്റെ പേരിൽ ആരോ ഇന്ത്യയിൽ ചാരപ്പണി നടത്തുന്നുണ്ടെന്നും ആശങ്കയുണ്ട്. നിലവിൽ ഈ പക്ഷിയെ സമുദ്ര വനം വകുപ്പിന്റെ ഓഫീസിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

