ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ ഒരാളെ കൊലപ്പെടുത്തുകയും പുരോഹിതനെ മർദ്ദിക്കുകയും ചെയ്ത പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 30 കാരനായ യുവാവിനെ ഇരു സംഭവങ്ങളിലുമായി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
കൊലപാതകത്തിനും വധശ്രമത്തിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തും. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സെന്റ് പാട്രികിലെ ചർച്ചിലെ പുരോഹിതനായ കാനൻ ജോൺ മുറിയെ ആണ് 30 കാരൻ ആക്രമിച്ചത്. ഇതിന് പിന്നാലെ മരിയൻ പാർക്കിൽ താമസിക്കുന്ന 56 വയസ്സുള്ള സ്റ്റീഫൻ ബ്രാന്നിഗനെ കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post

