ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടുന്ന പശ്ചാത്തലത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം. പബ്ബുടമകളാണ് പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അയർലൻഡിൽ കഴിഞ്ഞ 20 വർഷത്തിനിടെ 2,100 പബ്ബുകളാണ് അടച്ച് പൂട്ടിയത്. നിരവധി പബ്ബുകൾ നിലവിൽ വിവിധ കാരണങ്ങളാൽ അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നുണ്ട്.
ഡ്രാഫ്റ്റ് ബിയറിന് ഏർപ്പെടുത്തിയ എക്സൈസ് ഡ്യട്ടിയിൽ സർക്കാർ ഇളവ് വരുത്തണമെന്ന് വിന്റ്നേഴ്സ് ഫെഡറേഷൻ ഓഫ് അയർലൻഡിന്റെ സിഇഒ പാറ്റ് ക്രോട്ടി പറഞ്ഞു. ഇത് തദ്ദേശീയമായി നിർമ്മിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പിന്തുണയ്ക്കണം. ആൽക്കഹോളിക് ഉത്പന്നങ്ങളിൽ വളരെ കുഞ്ഞ ദോഷം മാത്രം വരുത്തുന്ന ഒന്നാണ് ഇത്തരം ബിയറുകൾ. ചെറിയ പബ്ബുകളുടെയും, ചെറിയ ഗ്രാമീണ പബ്ബുകളുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, കമ്മ്യൂണിറ്റി, ടൂറിസം കാര്യങ്ങളുടെയും ജീവരക്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

