ഡബ്ലിൻ: അയർലൻഡിൽ വാണിജ്യാടിസ്ഥാനത്തിൽ സൺബെഡുകൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം. സർക്കാർ രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പ് ആണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരുടെ സംഘം ബുധനാഴ്ച റിപ്പോർട്ടും പുറത്തുവിട്ടിട്ടുണ്ട്.
സൺബെഡുകൾ ത്വക്കിലെ ക്യാൻസറിന് കാരണമാകുന്നുവെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ആവശ്യപ്പെടുന്നത്. പൊതുജനാരോഗ്യത്തെ സൺബെഡുകൾ ബാധിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉണ്ടാകാത്തത് ഗൗരവമുളള വിഷയമാണ്. അതിനാൽ നിരോധനം ഏർപ്പെടുത്തണമെന്നും ഗ്രൂപ്പ് വ്യക്തമാക്കി.
Discussion about this post

