ഡബ്ലിൻ: ഫ്ളൂവിനെതിരെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ്. എല്ലാ കുട്ടികൾക്കും ഫ്ളൂ പ്രതിരോധ വാക്സിൻ നിർബന്ധമായും നൽകണമെന്ന് സിച്ച്ഐ മുന്നറിയിപ്പ് നൽകി. രോഗബാധയെ തുടർന്ന് എമർജൻസി വിഭാഗത്തിൽ നിരവധി കുട്ടികൾ ചികിത്സ തേടിയെത്തിയ പശ്ചാത്തലത്തിലാണ് സിഎച്ച്ഐയുടെ മുന്നറിയിപ്പ്.
ഇതിനോടകം തന്നെ 650 കുട്ടികളെ എമർജൻസി ഡിപ്പാർട്ട്മെന്റിലും അർജന്റ് കെയർ സെന്ററുകളിലും കിടത്തേണ്ട സാഹചര്യം ഉണ്ടായി. ഇതിൽ ഭൂരിഭാഗം പേർക്കും പനി, ചുമ, തൊണ്ട വേദന, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ വീട്ടിൽ തന്നെ കുട്ടികളെ ചികിത്സിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇത് സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുകയാണെന്ന് സിഎച്ച്ഐ അറിയിച്ചു.

