ഡബ്ലിൻ: ഏറ്റവും കൂടുതൽ അഭയാർത്ഥി അപേക്ഷകൾ ലഭിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായി അയർലൻഡ്. യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് അയർലൻഡിന് ഉള്ളത്. അതേസമയം കഴിഞ്ഞ വർഷം അന്താരാഷ്ട്ര സംരക്ഷണം തേടി ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
യൂറോപ്യൻ കമ്മീഷന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 12,975 അപേക്ഷളാണ് അന്താരാഷ്ട്ര സംരക്ഷണം തേടി ലഭിച്ചത്. ഇത് വാർഷികമായി 5,460 എണ്ണം കുറവാണ്. കഴിഞ്ഞ വർഷം ആയിരം ജനസംഖ്യയ്ക്ക് 2.4 അപേക്ഷകൾ എന്നതായിരുന്നു തോത്.
Discussion about this post

