ആൻഡ്രിം: വീവർ ഫിഷുകൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മിഡ് ആൻഡ് ഈസ്റ്റ് ആൻഡ്രിം കൗൺസിൽ. ചൂട് കാലം ആയതിനാൽ കൂടുതൽ പേർ ബീച്ചുകളിൽ എത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇവയുടെ കുത്തേൽക്കാതെ എല്ലാവരും ശ്രദ്ധിക്കണമെന്ന് കൗൺസിൽ അറിയിച്ചു.
സോഷ്യൽ മീഡിയ വഴിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നോർതേൺ അയർലൻഡിൽ അന്തരീക്ഷ താപനില ഈ വാരം 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ ധാരാളം പേർ ബീച്ചുകളിൽ സമയം ചിലവിടാൻ എത്താറുണ്ട്. ഈ വേളയിൽ പലർക്കും വീവർ മീനുകളുടെ കുത്തേൽക്കാറുണ്ട്.
മണലിൽ പുതഞ്ഞുകിടക്കുന്ന ഇവയ്ക്ക് വിഷമുള്ള മുള്ളുകൾ ഉണ്ട്. ഇത് ശരീരത്തിൽ തറച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം.
Discussion about this post

