ഡബ്ലിൻ: ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് എച്ച്എസ്ഇ. അയർലൻഡിലെ രോഗികൾക്ക് സേവനങ്ങൾ നൽകുന്നതിൽ ഇന്ത്യൻ ജീവനക്കാർക്ക് നിർണായക പങ്കുണ്ട്. നഴ്സുമാരിലും മിഡ്വൈഫുമാരിലും 23 ശതമാനം പേരും ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും എച്ച്എസ്ഇ വ്യക്തമാക്കി.
എച്ച്എസ്ഇയിലെ തൊഴിലാളികളിൽ 15 ശതമാനം പേരും ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. അതുകൊണ്ട് തന്നെ അവർക്ക് പിന്തുണ നൽകിയില്ലെങ്കിൽ അയർലൻഡിലെ ആരോഗ്യസേവനം ഭീഷണിയിലാകും. വംശീയ ആക്രമണത്തിന് ഇരയായവർക്ക് കൗൺസിലിംഗും ആവശ്യമായ പിന്തുണയും നൽകുമെന്നും എച്ച്എസ്ഇ വ്യക്തമാക്കി.
Discussion about this post

