ഡബ്ലിൻ: ഒസിഐ ( ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. രണ്ടോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിച്ചാലോ, അതുമല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാലോ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
1955 പൗരത്വ നിയമത്തിന്റെ ഏഴ് ഡി പ്രകാരമാണ് നിയമം കർശനമാക്കിയിരിക്കുന്നത്. 2005 ഓഗസ്റ്റ് മുതലാണ് ഒസിഐ പദ്ധതി ഇന്ത്യക്കാർക്ക് വേണ്ടി ആരംഭിച്ചത്. ഇത് പ്രകാരം ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വിസ രഹിത യാത്രയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
Discussion about this post

