ഡൊണഗൽ:കൗണ്ടി ഡൊണഗലിൽ ശരീരത്തിൽ യന്ത്രം തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. ഡൺഗ്ലോ സ്വദേശി ജോയി ഫോർക്കെർ ആണ് മരിച്ചത്. വെള്ളിയാഴ്ചയോടെയായിരുന്നു അപകടം ഉണ്ടായത്.
രാത്രി മീൻമോറിലെ കുടുംബ വീട്ടിലെ സ്ഥലം അച്ഛനൊപ്പം ചേർന്ന് വൃത്തിയാക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടം ഉണ്ടായത്. യന്ത്രം തട്ടി കുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സെന്റ് ക്രോൺസ് നാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ജോയ്. ജോ- ഓഡ്രി ഫോർക്കർ ദമ്പതികളുടെ മകനായ ജോയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

