വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വൻ തോതിൽ ലഹരി ശേഖരം പിടികൂടി. ന്യൂ റോസിൽ ആയിരുന്നു സംഭവം. ഓപ്പറേഷൻ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
1.9 മില്യൺ യൂറോയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 1.76 മില്യൺ യൂറോയുടെ കഞ്ചാവും 1,40,000 യൂറോ വിലവരുന്ന കൊക്കെയ്നും ഉൾപ്പെടുന്നു. ലഹരി വസ്തുക്കൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ ടാരയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡബ്ലിനിൽ നിന്നും ലഹരി പിടിച്ചെടുത്തിരുന്നു.
Discussion about this post

