ഡബ്ലിൻ: തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ മാനസികാരോഗ്യ ചാരിറ്റി സ്ഥാപനമായ പിയേറ്റ. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതുവഴി 3 മില്യൺ യൂറോയുടെ ചിലവ് ചുരുക്കലാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
പരിചരണത്തിനായുള്ള നിരക്ക് വർദ്ധന, ജീവിത ചിലവ് വർദ്ധന, പണം സമാഹരിക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാൽ അടുത്തിടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് കമ്പനി നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ചിലവ് ചുരുക്കാൻ സ്ഥാപനം തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ആയിരിക്കും പുതിയ തീരുമാനം കൂടുതലായി പ്രതിഫലിക്കുകയെന്നാണ് സൂചന. 2006 ലാണ് പിയേറ്റ സ്ഥാപിതമായത്.
Discussion about this post

