ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഇവർക്ക് നിയമാനുസൃതമായ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കത്തുകൾ നൽകി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ അനധികൃതമായി നൽകിയെന്ന് കണ്ടെത്തിയവർക്കെതിരെയാണ് നടപടി.
300 ഓളം വീട്ടുടമകൾക്കാണ് കത്ത് നൽകിയത്. ഈ വർഷം ഇതുവരെയുള്ള കണക്കുകളാണ് ഇത്. ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ വാടയ്ക്ക് നൽകുന്നത് തടയുന്ന 2019 ലെ ഷോർട്ട് ടേം ലെറ്റിംഗ് ലെജിസ്ലേഷന്റെ ഭാഗമായിട്ടാണ് കത്തുകൾ നൽകിയിരിക്കുന്നത്. 2019 മുതൽ ഇതുവരെ ഇത്തരത്തിലുള്ള 1996 കേസുകൾക്ക് പരിഹാരം കണ്ടെത്തിയെന്നാണ് കൗൺസിൽ വക്താവ് പറയുന്നത്.
Discussion about this post

