ഡബ്ലിൻ: റാത്ത്കൂളിലെ എൻ7 വെസ്റ്റ്ബൗണ്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.40 ഓടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് കാറുകളും ട്രക്കും ആയിരുന്നു ഇന്നലെ മേഖലയിൽ അപടകടത്തിൽപ്പെട്ടത്. ട്രക്ക് തലകീഴായി മറിയുകയും മൂന്ന് വാഹനങ്ങളും തമ്മിൽ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ സാരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവർ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വൈറ്റ് ഹാളിലെ മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

