ഡബ്ലിൻ: അടുത്ത വർഷം മുതൽ അയർലൻഡിലെ ജനങ്ങൾക്ക് നികുതിഭാരം വർദ്ധിക്കും. ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ ലോക്കൽ പ്രോപ്പർട്ടി ടാക്സ് വർദ്ധിച്ചു. പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് നികുതി വർദ്ധനവ് ബാധിക്കുക.
കാർലോ, ഡബ്ലിൻ സിറ്റി, സൗത്ത് ഡബ്ലിൻ, ഫിൻഗൽ, കോർക്ക് എന്നീ കൗണ്ടികളാണ് അടുത്ത വർഷം മുതൽ വർദ്ധിച്ച ടാക്സ് ഈടാക്കി തുടങ്ങുക. നിരക്ക് വർദ്ധന കൗണ്ടികളിൽ നടന്ന യോഗത്തിൽ വോട്ട് ചെയ്ത് പാസാക്കിയിരുന്നു. അതേസമയം രാജ്യത്ത് ഭവന വില പിടിതരാത്ത വിധം ഉയരുകയാണ്. ഇതിനിടെ ടാക്സിലെ വർദ്ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും.
Discussion about this post

