ഡബ്ലിൻ: അയർലൻഡിൽ വാടക വീട് തട്ടിപ്പ് വർദ്ധിച്ചതായി പോലീസ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരം തട്ടിപ്പിൽ 22 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദ്യാർത്ഥികൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
താമസസ്ഥലം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയ ശേഷം കടന്ന് കളയുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഈ വർഷം ഇത്തരം തട്ടിപ്പ് ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 160 കേസുൾ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു. ഇതുവരെ മാത്രം ഇത്തരം തട്ടിപ്പുകളിൽ 3,85,000 യൂറോയാണ് ആളുകൾക്ക് നഷ്ടമായിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുഴുവനായി ഈ തട്ടിപ്പിൽ നഷ്ടമായത് 6,17,000 യൂറോ ആയിരുന്നു.

