ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിലെ ആഗോള സാംസ്കാരിക ഉത്സവമായ ബെൽഫാസ്റ്റ് മേളയിൽ പങ്കുകൊണ്ട് ആയിരങ്ങൾ. നഗരത്തിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിച്ച കാർണിവൽ പേരേഡോടെ ഒൻപത് ദിവസം നീണ്ട പരിപാടിയ്ക്ക് സമാപനമായി. സംഗീത കച്ചേരിയും സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. അവസാന ദിവസവും വലിയ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായിരുന്നത്.
പതിനായിരക്കണക്കിന് ആളുകൾ ഒൻപത് ദിവസമായി നീണ്ട പരിപാടിയുടെ ഭാഗമായി. വംശീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രയും അധികം ആളുകൾ പരിപാടിയുടെ ഭാഗമായത് സംഘാടകരെയും അതിശയിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫ്ളോട്ടുകൾ പരേഡിന്റെ ഭാഗമായി. ഇതിന് പുറമേ നൃത്ത- സംഗീത ആവിഷ്കാരങ്ങളും ഉണ്ടായിരുന്നു.
Discussion about this post

