അർമാഗ്: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്നത്തിൽ പ്രതിഷേധവുമായി പരിസ്ഥിതി സ്നേഹികൾ. സേവ് ലോഫ് നീഗ് എന്ന പേരിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. തടാകത്തിൽ ബ്ലൂ- ഗ്രീൻ ആൽഗകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സ്നേഹികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക് ഫിൻ മക്കൂൾ സ്റ്റാച്യൂ പരിസരത്താണ് പ്രതിഷേധം. പരിസ്ഥിതി സ്നേഹികൾക്കൊപ്പം മത്സ്യത്തൊഴിലാളികലും മറ്റുള്ളവരും പങ്ക് ചേരും. മുൻപെങ്ങും ഇല്ലാത്ത വിധം ലോഫ് നീഗിൽ ആൽഗകൾ വളരെയധികം വ്യാപിച്ചിട്ടുണ്ടെന്നാണ് പ്രദേശിക സംഘടനകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഇവർ പറയുന്നു.
Discussion about this post

