ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കാറിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. 37 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവ സമയം ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. ഇത് പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യപിച്ച് അപകടകരമാംവിധം വാഹനമോടിച്ച് ഇയാൾ അപകടമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ബ്ലാക്ക് റിഡ്ജിൽവച്ച് അപകടം ഉണ്ടായത്. ഫുട്പാത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെ 37 കാരന്റെ കാർ ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. മൂന്ന് കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

