ഡബ്ലിൻ: അയർലൻഡിൽ ക്യാൻസർ രോഗ നിർണയത്തിലും ചികിത്സയിലും സ്ത്രീകൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. രോഗനിർണയ വേളയിൽ 46 ശതമാനം സ്ത്രീകളും ചികിത്സയ്ക്കിടെ 21 ശതമാനം സ്ത്രീകളും ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വർഷത്തിനിടെയുള്ള കണക്കുകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്.
രോഗനിർണയ സമയത്തും ചികിത്സാ വേളയിലും പുരുഷന്മാരും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ സ്ത്രീകളെക്കാൾ ഇത് കുറവാണ്. രോഗനിർണയ വേളയിൽ 18 ശതമാനം പുരുഷന്മാരാണ് വിഷമങ്ങൾ നേരിടുന്നത്. ചികിത്സയ്ക്കിടെ 5 ശതമാനം പുരുഷന്മാർ ബുദ്ധിമുട്ടുകൾ നേരിടുന്നു.
ജോലി, ക്ഷീണം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് രോഗികളെ പ്രധാനമായും ബാധിക്കുന്ന മൂന്ന് ഘടകങ്ങൾ. അതേസമയം മൂന്ന് ശതമാനം രോഗികൾ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നു.

