ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഭരിക്കുന്ന സമയം അടുത്തുവരികയാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി . ബിജെപിക്ക് 30 സീറ്റ് ലഭിക്കുമെന്ന പ്രസ്താവന കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ഇടതു-വലത് മുന്നണികൾ വ്യാജ മത്സരമാണ് നടത്തുന്നത്. ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ എൽഡിഎഫും യുഡിഎഫും വിവാദങ്ങളെയും അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ ബിജെപി വികസനത്തെക്കുറിച്ച് സംസാരിക്കുന്നു. കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പിലും ബിജെപി വളരുകയാണ്. 2006 ൽ വെറും അഞ്ച് ശതമാനം വോട്ട് വിഹിതം മാത്രമുണ്ടായിരുന്ന പാർട്ടി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏകദേശം 20 ശതമാനം വോട്ടുകൾ നേടി. ആദ്യമായി ഒരു എംപിയെയും ലഭിച്ചു. ക്രിസ്ത്യാനികളും മറ്റ് സമൂഹങ്ങളും ബിജെപിക്ക് വോട്ട് ചെയ്യും. ഇത്തവണ മത്സരിക്കാതിരിക്കുന്നത് സ്വന്തം തീരുമാനമല്ല. ഇതെല്ലാം പാർട്ടി തീരുമാനിക്കണം,’ അനിൽ ആന്റണി പറഞ്ഞു.

