ഡബ്ലിൻ: അയർലൻഡിൽ ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചു. പുതിയ നിരക്കുകൾ ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽവന്നു. നേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശത്തിന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതേ തുടർന്നാണ് തീരുവ കുറച്ചത്.
പെട്രോൾ, ഡീസൽ, ഗ്രീൻ ഡീസൽ എന്നിവയുടെ തീരുവയാണ് കുറച്ചിട്ടുള്ളത്. മെയ് 31 വരെയാണ് ഈ ആനുകൂല്യം. പെട്രോൾ ലിറ്ററിന് 15 സെന്റും ഡീസൽ ലിറ്ററിന് 20 സെന്റുമാണ് കുറച്ചത്. ഗ്രീൻ ഡീസൽ ലിറ്ററിന് മൂന്ന് സെന്റും കുറച്ചു.
Discussion about this post

