ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി വർധിപ്പിക്കുന്നത് വിമാന യാത്രികർക്ക് അധികചിലവിന് കാരണമാകുമെന്ന് മുന്നറിയിപ്പ്. നിയന്ത്രണം നീങ്ങിയാൽ ഇത് വിമാന ടിക്കറ്റുകളുടെ വില ഉയരുന്നതിന് കാരണമാകുമെന്നാണ് പ്രമുഖ വിമാനക്കമ്പനിയായ എയർ ലിംഗസ് വ്യക്തമാക്കുന്നത്. ഇക്കാര്യം എയർലൈൻ ചീഫ് എക്സിക്യൂട്ടീവ് ലിൻ എംബിൾട്ടൺ ഒയ്റിയാച്ച്ടാസ് ട്രാൻസ്പോർട്ട് കമ്മിറ്റിയെ അറിയിക്കും.
നിലവിൽ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി എന്നത് പ്രതിവർഷം 32 ദശലക്ഷം ആണ്. ഈ പരിധി നീക്കാനായി നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിനിടെയാണ് എയർ ലിംഗസിന്റെ മുന്നറിയിപ്പ്.
Discussion about this post

