ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് ഏഴര ലക്ഷം യൂണിറ്റ് നിയമവിരുദ്ധ മരുന്നുകൾ. ഹെൽത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി (എച്ച്പിആർഎ) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പിടിച്ചെടുത്ത മരുന്നുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്.
7,63,027 ഡോസേജ് യൂണിറ്റ്സ് മരുന്നുകളാണ് പിടിച്ചെടുത്തത്. ഇതിൽ 14,000 ൽ താഴെ ഇൻഡിവിജ്വൽ പാക്കേജുകൾ ആണ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം പിടിച്ചെടുത്ത മരുന്നുകളുടെ എണ്ണത്തിൽ 180 ശതമാനത്തോളം വർധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

