കോർക്ക്: നോർത്ത് കോർക്കിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി നൽകാതെ ആസൂത്രണ കമ്മീഷൻ. പദ്ധതിയിൽ കളിക്കാനുള്ള ഗ്രൗണ്ട് കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് കഴിയാതെ വന്നതിനെ തുടർന്നാണ് കമ്മീഷൻ അനുമതി നിഷേധിച്ചത്. കോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മാണ കമ്പനിയായ കുംനർ കൺസ്ട്രക്ഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
കൂൾകാരോണിൽ ആയിരുന്നു വീടുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. 336 പുതിയ വീടുകൾ ഉൾപ്പെടുന്നത് ആയിരുന്നു ഭവന പദ്ധതി. 242 വീടുകൾ, 94 അപ്പാർട്ട്മെന്റുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 11.75 ഹെക്ടർ സ്ഥലത്ത് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ.
Discussion about this post

