ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ കൗമാരക്കാരായ കുട്ടികളെ കാണാതായി. 15 ഉം 13 ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതെ ആയത്. ഇരുവർക്കുമായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
ഈസ്റ്റ് ബെൽഫാസ്റ്റ് സ്വദേശികളായ പർദൈഗ് മക്നോവില്ലെ, ലൂക്ക് റോബർട്ട്സ് എന്നിവരെയാണ് കാണാതായത്. പർദൈഗിനെ സെപ്തംബർ 4നും റോബർട്ട്സിനെ അഞ്ചിനും ആണ് കാണാതെ ആയത്. 15 വയസ്സുള്ള പർദൈഗിനെ 5 അടി 8 ഇഞ്ചാണ് ഉയരം. ബ്രൗൺ നിറത്തിലുള്ള മുടിയും ഉണ്ട്. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ജാക്കറ്റും ട്രൗസേഴ്സുമാണ് ധരിച്ചിരുന്നത്. പർദൈഗിനൊപ്പം ലൂക്കും ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post

