ഡബ്ലിൻ/ കോട്ടയം: അയർലൻഡ് മലയാളിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം സ്വദേശി ജിബു പുന്നൂസിനെയാണ് (49) മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അണ്ണാൻകുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ളാറ്റിൽ ആയിരുന്നു ജിബുവിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫ്ളാറ്റിന് പുറത്തേയ്ക്ക് ജിബുവിനെ കാണാതിരുന്ന ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഫ്ളാറ്റ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ഒരു മാസമായി ഈ ഫ്ളാറ്റിൽ ഒറ്റയ്ക്ക് ആയിരുന്നു ജിബു.
Discussion about this post

