ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ സ്ഫോടക വസ്തു കൈവശം സൂക്ഷിച്ചയാൾ അറസ്റ്റിൽ. സാൻഡി റോയ്ക്ക് സമീപമുള്ള ബെന്താം ഡ്രൈവിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സംശയം തോന്നിയതിനെ തുടർന്ന് പ്രതിയെ പോലീസ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. സ്ഫോടക വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തിരുന്നു. സ്ഫോടക വസ്തുക്കൾ ബോംബ് സ്ക്വാഡ് നിർവ്വീര്യമാക്കി.
Discussion about this post

