ഡബ്ലിൻ: കോട്ടേജ് തകർന്ന സംഭവത്തിൽ സിഐഎഫിനെ (കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ ) വിമർശിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. കെട്ടിടം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതാണ് വിമർശനത്തിന് ഇടയാക്കിയത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മെല്ലെപ്പോക്കാണ് സിഐഎഫ് തുടർന്നത് എന്ന് ഡിസിസി വിമർശിച്ചു.
ഈ വർഷം മെയിൽ ആയിരുന്നു കനാൽ റോഡിലെ കോട്ടേജുകൾ ഭാഗികമായി തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുകയോ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുളള നടപടികൾ സ്വീകരിക്കുകയോ സിഐഎഫ് ചെയ്തില്ല. ഇതേ തുടർന്നാണ് വിമർശനം. സംഭവത്തിൽ ഡിസിസി സിഐഎഫിന് കത്ത് നൽകിയിട്ടുണ്ട്.
Discussion about this post

