ഡബ്ലിൻ: ഭീഷണിയിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. പൊതുപ്രവർത്തനങ്ങളിൽ നിന്നും തന്നെ പിന്നോട്ട് വലിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ രണ്ടാമതും ഭീഷണി സന്ദേശം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കുടുംബത്തിന്റെ സുരക്ഷയ്ക്കാണ് താൻ പ്രഥമ സ്ഥാനം നൽകുന്നത്. അത് എല്ലാ കാലത്തും അങ്ങനെ തുടരും. തന്നെ പൊതുപ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഭീഷണികൾ തുടർച്ചയായി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് തുടരുന്നത്.
Discussion about this post

