വാട്ടർഫോർഡ് : വാട്ടർഫോർഡിൽ വള്ളത്തിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഷാനൻ അഴിമുഖത്ത് ആയിരുന്നു സംഭവം. ടാർബെർട്ടിൽ നിന്നും കില്ലിമെറിലേക്ക് പോകുന്നതിനിടെ ആയിരുന്നു വള്ളത്തിലുണ്ടായിരുന്നയാൾ കടലിൽ അകപ്പെട്ടത്.
വാട്ടർഫോർഡിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് റെസ്ക്യൂ 117 ഹെലികോപ്റ്ററാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഇതിനൊപ്പം നിരവധി ചെറുവള്ളങ്ങളും ലൈഫ്ബോട്ടുകളും തിരച്ചിൽ നടത്തുന്നുണ്ട്. ബാലിബ്യൂണിയൻ സീ ആൻഡ് ക്ലിഫ് റെസ്ക്യൂ ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അഴിമുഖത്ത് ഇവരുടെ രണ്ട് കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. കെറിയിലെ ടാർബെർട്ടിൽ നിന്നും കില്ലിമറിലേക്ക് പോകുന്ന വള്ളം ഷാനൻ എസ്റ്റുറി കടക്കാൻ ഏകദേശം 20 മിനിറ്റ് വേണ്ടിവരും.

