കെറി: ഷാനൻ അഴിമുഖത്ത് കാണാതായ ആളെ കണ്ടെത്തി. ഇയാളെ ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ടാർബെർട്ടിനിൽ നിന്നും കില്ലിമറിയിലേക്ക് പോകുമ്പോൾ ആയിരുന്നു വള്ളത്തിൽ നിന്നും ഇയാൾ കടലിൽ വീണത്.
വാലന്റിയ കോസ്റ്റ്ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു വള്ളക്കാരൻ കടലിൽ വീണ വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചത്. ഉടനെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വാട്ടർഫോർഡിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് റെസ്ക്യൂ 117 ഹെലികോപ്റ്ററാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post

