ഡബ്ലിൻ: അയർലൻഡിൽ ആൽക്കഹോൾ ഇല്ലാത്ത ബിയറുകളുടെ വിൽപ്പനയിൽ വർധന. ഡ്രിങ്ക്സ് അയർലൻഡ് ഗ്രൂപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം നോൺ- ആൽക്കഹോൾ ബിയറുകളുടെ വിൽപ്പനയിൽ 25 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ബിയറുകളുടെ നിർമ്മാണത്തിൽ 77 ശതമാനം വർധനവും രേഖപ്പെടുത്തി.
ബിയർ വിപണിയിൽ ഇപ്പോൾ നോൻ ആൽക്കഹോളിക് ബിയറുകളുടെ ആധിപത്യമാണ് ഉള്ളത്. വിപണിയിൽ 2.5 ശതമാനവും നോൻ ആൽക്കഹോളിക് ബിയറാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വിപണി വിഹിതത്തിൽ 150 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
അതേസമയം അയർലൻഡിന്റെ ജനപ്രിയ ലഹരിയെന്ന സ്ഥാനം ബിയർ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബിയറിന്റെ വിൽപ്പനയിൽ 1 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
Discussion about this post

