ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴ സജീവമായിരിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. താരതമ്യേന അതിശക്തമായ മഴയാണ് ഈ വാരം മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇതിന് പുറമേ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കാറ്റും അനുഭവപ്പെടാം.
ഇന്ന് അയർലൻഡിൽ വ്യാപകമായി മഴ ലഭിക്കാം. വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലയിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതേസമയം ഉച്ചയ്ക്ക് ശേഷം തെക്ക് പടിഞ്ഞാറൻ മേഖലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകും.
Discussion about this post

