ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ചൂടേറുന്നു. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശം സമർപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം ഫിയന്ന ഫെയ്ൽ ഡെപ്യൂട്ടി നേതാവ് ജാക്ക് ചാമ്പേഴ്സുമായി ഡബ്ലിനിലെ കസ്റ്റംസ് ഹൗസിൽ എത്തി നാമനിർദ്ദേശം സമർപ്പിച്ചത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പിന്തുണ ഗാവിന് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കോണോലിയാണ് ഗാവിന്റെ എതിരാളി. ലേബർ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾ ബിഫോർ പ്രോഫിറ്റ് പാർട്ടി എന്നിവരുടെ പിന്തുണ കാതറിന് ഉണ്ട്. അതേസമയം ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹംഫ്രീസും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്.

