ടൈറോൺ: കൗണ്ടി ടൈറോണിലെ ഒമാഗിൽ സുരക്ഷാ മുന്നറിയിപ്പ്. സംശയാസ്പദമായ സാഹചര്യത്തിൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
കൾമോർ പാർക്ക് മേഖലയിൽ ആയിരുന്നു അജ്ഞാത വസ്തു കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ പോലീസും ആർമി ടെക്നിക്കൽ ഓഫീസർമാരും സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
നഴ്സിംഗ് ഹോമുൾപ്പെടെ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ളവരെ ഉൾപ്പെടെയാണ് മാറ്റിയത്. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്.
Discussion about this post

