കോർക്ക്: ബാബെറ്റ് കൊടുങ്കാറ്റിനെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട കുടുംബങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ദുരിതബാധിതർ കോർക്ക് കൗണ്ടി ഹാളിന് മുൻപിൽ പ്രതിഷേധിച്ചു. വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കോർക്ക് കൗണ്ടി കൗൺസിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഇവർ രംഗത്ത് എത്തിയത്.
മിഡിൽടൺ ആൻഡ് ഈസ്റ്റ് കോർക്ക് ഫ്ളഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. കൊടുങ്കാറ്റിനെയും പ്രളയത്തെയും തുടർന്ന് 725 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. എന്നാൽ ഇതിൽ 74 വീടുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് രണ്ട് വർഷത്തിനിടെ കൗൺസിൽ പൂർത്തീകരിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 2023 ഒക്ടോബറിൽ ആയിരുന്നു ബാബെറ്റ് കൊടുങ്കാറ്റ് വീശിയടിച്ചത്.
Discussion about this post

