ഡബ്ലിൻ: അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ഉടൻ തീർപ്പ് കൽപ്പിക്കാൻ ആർടിബി. സൗത്ത് ഡബ്ലിനിലെ ഏജന്റും വാടകക്കാരനും തമ്മിലുള്ള നിയമപോരാട്ടമാണ് ഇതുവഴി അവസാനിക്കുന്നത്. വാടകക്കാരനൊപ്പം അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കുന്നതിനെതിരെ കമ്യൂണിറ്റ് ആക്ഷൻ ടെനന്റ്സ് യൂണിയനും പോരാട്ടത്തിൽ പങ്കാളിയായിട്ടുണ്ട്.
പരാതിക്കാരായ കുടുംബം മൂന്ന് വർഷത്തിന് ശേഷമാണ് സൗത്ത് ഡബ്ലിനിലെ വീട് ഒഴിയാൻ തീരുമാനിച്ചത്. 1900 യൂറോ ആയിരുന്നു ഈ വീടിന് വാടകയായി ഇവർ നൽകിയിരുന്നത്. വീടൊഴിയുന്ന സാഹചര്യത്തിൽ നിയമപ്രകാരം 56 ദിവസത്തെ നോട്ടീസ് നൽകി. എന്നാൽ കരാർ കാലയളവ് ആയതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഫീസും ഈടാക്കുകയായിരുന്നു.
Discussion about this post

