ഡബ്ലിൻ:ഡബ്ലിനിൽ തീവ്ര ദേശീയവാദി സംഘത്തിലെ അംഗത്തിന് നേരെ ആക്രമണം. തീവ്രവലതുപക്ഷ നാഷണൽ പാർട്ടിയുടെ മുൻ നേതാവ് ജസ്റ്റിൻ ബാരറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡബ്ലിനിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഹിറ്റ്ലറുടെ വേഷം ധരിച്ച് അദ്ദേഹം നടത്തിയ വംശീയ പ്രസംഗം ആയിരുന്നു പ്രകോപനത്തിന് കാരണം ആയത്.
ക്ലാൻ ഐറാൻ എന്ന പുതിയ ഗ്രൂപ്പിന്റെ നേതാവാണ് നിലവിൽ ബാരറ്റ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സെന്റ് പാട്രിക്സ് കത്തീഡ്രലിന് സമീപം ഇവർ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിലേക്ക് ബാരറ്റും സംഘവും വേഷപ്രച്ഛന്നരായി എത്തുകയായിരുന്നു. തുടർന്ന് പ്രസംഗിച്ചു. ഇത് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആന്റിഫയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം.
Discussion about this post

