ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്ത് മഴ കുറയും. വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. താപനിലയിലും നേരിയ വർധനവ് ഈ വാരം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കനത്ത മഴയായിരുന്നു രാജ്യത്ത് ലഭിച്ചിരുന്നത്.
ഇന്ന് പൊതുവെ ഒറ്റപ്പെട്ട മഴയ്ക്കാണ് അയർലൻഡിൽ സാധ്യതയുള്ളത്. വടക്ക്- പടിഞ്ഞാറ് മേഖലയിലെ പ്രദേശങ്ങളിൽ ആയിരിക്കും മഴ ലഭിക്കുക. മറ്റിടങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ തന്നെ വെയിലുള്ള കാലാവസ്ഥയായിരിക്കും ഉണ്ടാകുക. 20 ഡിഗ്രിവരെ താപനില ഉയർന്നേക്കാം. വൈകുന്നേരങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില.

