ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലത്തുള്ള ഫ്യുവൽ അലവൻസ് സ്കീമിന്റെ വിതരണം ഈ ആഴ്ച മുതൽ ആരംഭിക്കും. 4,10,000 കുടുംബങ്ങൾക്കാണ് ഇക്കുറി ആനുകൂല്യം ലഭിക്കുന്നത്. അർഹരായവർക്ക് പ്രതിമാസം 33 യൂറോ എന്ന നിരക്കിലോ അല്ലെങ്കിൽ 462 യൂറോ നിരക്കിൽ രണ്ട് ഘഡുക്കളായോ തുക സ്വന്തമാക്കാം.
ഈ വർഷം ജനുവരിയിലാണ് അധിക കുടുംബങ്ങളെ പദ്ധതിയിൽ അംഗങ്ങളാക്കിയത്. നേരത്തെ 70 വയസ്സിന് മുകളിലുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം 66 വയസ്സ് എന്ന നിലയിലേക്ക് പ്രായപരിധി നിജപ്പെടുത്തി. അതേസമയം ഇവർക്ക് സോഷ്യൽ പ്രൊട്ടക്ഷൻ പേയ്മെന്റ് വാങ്ങുന്നവരാകണമെന്ന വ്യവസ്ഥയും എടുത്ത് നീക്കിയിട്ടുണ്ട്.
Discussion about this post

