ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശി എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോൾ (52) ആണ് മരിച്ചത്. ക്യാൻസർ ബാധിതയായിരുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെ മുള്ളിംഗോർ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. എറണാകുളം അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ് ഷാന്റി. രണ്ട് വർഷത്തോളമായി ഷാന്റി ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ലോംഗ്ഫോർഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്. മിഡ്ലാൻസ് ഇന്റലക്വൽ ഡിസെബിലിറ്റി സെന്ററിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. എമിൽ, എവിൻ, അലാന എന്നിവർ മക്കളാണ്.
Discussion about this post

