ഡബ്ലിൻ: അയർലൻഡിൽ പലചരക്ക് സാധനങ്ങളുടെ വിലയിൽ വർധനവ്. ഈ മാസം 7 വരെയുള്ള 12 ആഴ്ചകളിൽ പലചരക്ക് സാധനങ്ങളുടെ വില 6.3 ശതമാനത്തിൽ എത്തി. ഇതിന് മുൻപുള്ള 12 ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 5.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
സെപ്തംബർ 7 വരെയുള്ള നാല് ആഴ്ചകളിൽ പലചരക്ക് സാധനങ്ങളുടെ വിൽപ്പനയിൽ വലിയ വർധനവ് ഉണ്ടായി. 6.1 ശതമാനമാണ് വർധിച്ചത്. സ്കൂൾ തുറന്നതാണ് ഇതിന് കാരണമായത് എന്നാണ് വിലയിരുത്തൽ. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം 0.7 ശതമാനം വർധിച്ചു. ഇക്കുറി 68.8 യൂറോയുടെ അധിക വിറ്റുവരവ് ഉണ്ടായി എന്ന് കടയുടമകൾ വ്യക്തമാക്കുന്നു.
Discussion about this post

