കോർക്ക്: കോർക്കിൽ കൂടുതൽ പരിപാടികൾ പ്രഖ്യാപിച്ച് ഐറിഷ് ഹാസ്യനടിയായ ജോവാൻ മക്നാലി. കോർക്ക് ഓപ്പറ ഹൗസിലാണ് പുതിയ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് പരിപാടികൾ. ഈ പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന നാളെ മുതൽ ആരംഭിക്കും.
10 മണി മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ടിക്കറ്റ്മാസ്റ്റർ വഴി ആളുകൾക്ക് ടിക്കറ്റുകൾ വാങ്ങാം. 45.90 യൂറോ ആണ് ടിക്കറ്റ് വില. 12.5 ശതമാനം സർവ്വീസ് ചാർജും ഈടാക്കും.
Discussion about this post

