ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ നിന്നും മാലിന്യം ശേഖരിക്കുന്ന സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഫിൻ ഗെയിൽ നേതാവ്. മാലിന്യ ശേഖരണത്തിന് കമ്പനികൾ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കണമെന്ന് ഡൺ ലാവോഘെയർ ടിഡി ബാരി വാർഡ് പറഞ്ഞു. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ലോറികളുടെ പിന്നിൽ കുടുങ്ങി ജോലിയ്ക്കെത്താൻ വൈകുന്നുവെന്ന പരാതിയുമായി പ്രദേശവാസികൾ തന്റെ ഓഫീസിൽ എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതൊരു വലിയ പ്രശ്നം ആണ്. രാവിലെ 8 നും 9 നും ഇടയിൽ നഗരത്തിലെ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടും. ഇതിനിടയിലേക്ക് എത്തുന്ന വലിയ ലോറികൾ ജോലിക്കാർക്ക് മാത്രമല്ല കുട്ടികൾക്കും ബുദ്ധിമുട്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

