ലെയിൻസ്റ്റർ: ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ മലയാളിത്തിളക്കം. ലെയിൻസ്റ്റർ സ്കൂൾസ് ചെസ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ മലയാളി സഹോദരങ്ങൾ വിജയം സ്വന്തമാക്കി. ഏഞ്ചൽ ബോബി, ഏയ്ഡൻ ബോബി എന്നിവരാണ് അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയത്.
ഏഞ്ചൽ ബോബി യു16 ഗേൾസ് ലെയ്ൻസ്റ്റർ ചാമ്പ്യൻഷിപ്പും ഏയ്ഡൻ ബോബി യു12 ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. മുസ്റ്റർ ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2025 ലും ഇരുവരും ചാമ്പ്യന്മാരായിരുന്നു.
Discussion about this post

