ഡബ്ലിൻ: ഐറിഷ് ഡ്രൈവർമാരുടെ അമിത വേഗതയ്ക്ക് പൂട്ടിടാൻ സർക്കാർ. നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷാനടപടികൾ കർശനമാക്കും. ജൂനിയർ ട്രാൻസ്പോർട്ട് മന്ത്രി സീൻ കാനി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.
നിയമ ലംഘനത്തിന് നൽകുന്ന പിഴ തുക വർധിപ്പിക്കും. പെനാൽറ്റി പോയിന്റുകൾ മൂന്നിൽ നിന്നും ഏഴായി ഉയർത്തും. തുടർച്ചയായ നിയമ ലംഘനങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കാനും ആലോചനയുണ്ട്. റോഡപകടങ്ങളിൽപ്പെട്ട് കഴിഞ്ഞ വർഷം 190 പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികളുമായി രംഗത്ത് എത്തുന്നത്.
Discussion about this post

