കെറി: കൗണ്ടി കെറിയിൽ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ഹെഡ്ഫോർഡിലെ നോക്ക്ഡൂറാഗിൽ എൽ 3013 ൽ ആയിരുന്നു അപകടം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. പരിശോധനയുടെ ഭാഗമായി റോഡ് അടച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് ഫോറൻസിക് കൊളിഷൻ ഇൻവെസ്റ്റിഗേറ്റർമാർ പരിശോധന നടത്തും. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

