ഡബ്ലിൻ: ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് എഐബി (അലീഡ് ഐറിഷ് ബാങ്ക് ). ആപ്പിന് സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്നാണ് ബാങ്ക് ഖേദം പ്രകടിപ്പിച്ചത്. ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് ആയിരുന്നു കഴിഞ്ഞ ദിവസം ആപ്പിന് തകരാർ അനുഭവപ്പെട്ടത്.
ലോഗ് ഇൻ ചെയ്യാനും നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടു. ഇതിന് പുറമേ ഒതന്റിക്കേഷനുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതിക പ്രശ്നം നേരിട്ടതിന് പിന്നാലെ ഉപഭോക്താക്കൾ രംഗത്ത് വന്നിരുന്നു.
Discussion about this post

