ഡബ്ലിൻ: ശൈത്യകാലമെന്നാൽ അയർലൻഡിൽ പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. ഫ്ളൂവും മറ്റ് രോഗങ്ങളും ഈ കാലത്താണ് വ്യാപകമായി പടരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് എച്ച്എസ്ഇ.
ഫ്ളൂവിനൊപ്പം നോറോവൈറസും രാജ്യത്ത് വ്യാപകമായി പടരുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനാൽ നോറോവൈറസിന്റെ പ്രധാന ലക്ഷണങ്ങളായ ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം എന്നാണ് എച്ച്എസ്ഇ നിർദ്ദേശിക്കുന്നത്. മലിനമായ ജലം, ഭക്ഷണം എന്നിവ ഉള്ളിൽ ചെല്ലുന്നതും രോഗികളുമായുള്ള സമ്പർക്കവും രോഗം പടരാൻ ഇടയാക്കും.
Discussion about this post

